Activate your premium subscription today

  • Wayanad Landslide
  • Latest News
  • Weather Updates
  • Change Password

reading habit essay in malayalam

പുസ്‌തകം വായിച്ചാൽ ഗുണങ്ങളേറെ; അറിയാം വായന നൽകും ആരോഗ്യഗുണങ്ങൾ

മനോരമ ലേഖകൻ

Published: June 19 , 2021 06:03 PM IST

3 minute Read

Link Copied

Photo credit :  PV productions / Shutterstock.com

Mail This Article

 alt=

പുസ്‌തക വായന കൊണ്ട് എന്തു നേട്ടമാണ് ഉള്ളത്? വെറുതെ സന്തോഷം കിട്ടാനാണോ വായിക്കുന്നത്? ആസ്വാദനത്തിനും അപ്പുറം പുസ്തകവായന എന്താണ് നൽകുന്നത്? 

പുസ്‌തക വായന ശാരീരികവും മാനസികവുമായ ആരോഗ്യം നൽകും. ഈ ഗുണങ്ങൾ ജീവിതകാലമത്രയും നിലനിൽക്കും കുട്ടിക്കാലം മുതൽ വാർധക്യം വരെ വായനയുടെ ഗുണഫലങ്ങൾ നീളുന്നു. നമ്മുടെ തലച്ചോറിനെയും ശരീരത്തെയും പുസ്തകവായന എങ്ങനെ മാറ്റുന്നു എന്നറിയാം. 

വായന സമ്മർദമകറ്റും  

അര മണിക്കൂർ വായന സമ്മർദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുമെന്നും മനസികസമ്മർദത്തിന്റെ നിരക്ക് കുറയ്ക്കുമെന്നും മാനസിക സമ്മർദത്തെ അകറ്റുമെന്നും 2009 ൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു. 

സഹാനുഭൂതി വളർത്തും  

സാഹിത്യ വായന ശീലമാക്കിയവരിൽ മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മനസിലാക്കാനുള്ള കഴിവ് ഉണ്ട്. സഹിഷ്‌ണുതയും സഹാനുഭൂതിയും വളർത്താൻ വായന സഹായിക്കും. 

തലച്ചോറിനെ ശക്തിപ്പെടുത്തുന്നു

വായന നമ്മുടെ മനസിനെ തന്നെ മാറ്റിമറിയ്ക്കുന്നു. തലച്ചോറിലെ സങ്കീർണമായ സർക്യൂട്ടുകളും സിഗ്നലുകളും എല്ലാം വായനയിൽ ഇൻവോൾവ്ഡ് ചെയ്യുന്നുണ്ട്. വായിക്കാനുള്ള കഴിവ് വർധിക്കുമ്പോൾ ഈ ശൃഖലകളും കൂടുതൽ ശക്തമാകുന്നു. 

വർധിച്ച പദസഞ്ചയം  

വളരെ ചെറുപ്പം മുതലേ പതിവായി പുസ്‌തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസഞ്ചയം (vocabulary) വർധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്. 

മറവിരോഗം അകറ്റാം  

പ്രായം കൂടുന്തോറും നമ്മുടെ മനസിനെ എൻഗേജ്‌ഡ്‌ ആക്കി വയ്ക്കാനുള്ള മികച്ച മാർഗമാണ് പുസ്‌തകങ്ങളും മാസികകളും വായിക്കുക എന്ന്  നാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഏജിങ്ങ് പ്രസ്‌താവിക്കുന്നു.

ദിവസവും ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്ന മുതിർന്ന ആൾക്കാരിൽ ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതായി കണ്ടു. 

എത്ര നേരത്തെ വായന തുടങ്ങാമോ അത്രയും നല്ലത് ജീവിതകാലം മുഴുവൻ മനസിനെ ഉത്തേജിപ്പിക്കുന്ന വായന പോലുള്ള പ്രവൃത്തികൾ ചെയ്‌തവരിൽ  ഡിമൻഷ്യയുടെ ലക്ഷണങ്ങളായ തലച്ചോറിലെ പ്ളേക്കുകളോ ക്ഷതങ്ങളോ കെട്ടുപിണഞ്ഞ പ്രോട്ടീനുകളോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് റഷ് സർവകലാശാല 2013 ൽ നടത്തിയ പഠനത്തിൽ കണ്ടു. വായന മറവി രോഗത്തെ അകറ്റി നിർത്തും. 

നല്ല ഉറക്കത്തിന് തയാറെടുപ്പിക്കുന്നു  

പതിവായി ഉറക്കം സുഖമാകാനും വായന സഹായിക്കും. വായന ദിനചര്യയുടെ ഭാഗമാക്കാൻ മയോക്ലിനിക്കിലെ ഡോക്ടർമാർ നിർദേശിക്കുന്നതും അതുകൊണ്ടാണ്.

അച്ചടിച്ച പുസ്‌തകങ്ങൾ  തന്നെ വായിക്കാൻ തിരഞ്ഞെടുക്കണം. കാരണം ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കം വരാതിരിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഉറക്കപ്രശ്നങ്ങൾ ഉള്ളവർ കിടപ്പുമുറിയിൽ ഇരുന്നു വായിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. 

വിഷാദം അകറ്റുന്നു

വിഷാദം ബാധിച്ചവർക്ക് തങ്ങൾ ഒറ്റപ്പെട്ടതായി തോന്നുകയും അവർ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യും. ഈ ഒരു ചിന്ത കുറയ്ക്കാൻ പുസ്‌തക വായന സഹായിക്കും. 

കഥകൾ വായിക്കുന്നത് താൽക്കാലികമായി നമ്മുടെ സ്വന്തം ലോകത്തു നിന്ന്  സങ്കല്പികമായ കഥാപാത്രങ്ങളുടെ അനുഭവങ്ങളിലേക്ക് രക്ഷപെടാൻ സഹായിക്കും. സെൽഫ് ഹെൽപ്പ് വിഭാഗത്തിൽപ്പെട്ട പുസ്‌തകങ്ങൾ  ആണെങ്കിൽ അവ വിഷാദമുൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളെ എങ്ങനെ മാറ്റാം  എന്നതിനുള്ള വഴികൾ പഠിപ്പിച്ചു തരും. 

യു കെ യിലെ നാഷണൽ ഹെൽത്ത് സർവീസ് അതുകൊണ്ടാണ് ഒരു പദ്ധതി തുടങ്ങിയത്. മെഡിക്കൽ രംഗത്തെ വിദഗ്‌ധർ ചില പ്രത്യേക അവസ്ഥകൾക്കായി സെൽഫ് ഹെൽപ്പ് ബുക്കുകൾ തിരഞ്ഞെടുക്കുകയും അവ ഡോക്‌ടർമാർ പ്രിസ്‌ക്രൈബ് ചെയ്യുകയും ചെയ്യുന്ന പദ്ധതിയാണിത്. 'എ ബുക്‌സ് ഓൺ പ്രസ്ക്രബ്ഷൻ പ്രോഗ്രാം '.

ദീർഘകാലം ജീവിക്കാം  

12 വർഷക്കാലം 3635 പേരിൽ നടത്തിയ ഒരു പഠനത്തിൽ, പുസ്തകവായന ശീലമാക്കിയവർ വായിക്കാത്തവരെ അപേക്ഷിച്ച്  രണ്ട് വർഷം കൂടുതൽ ജീവിച്ചു എന്നു കണ്ടു. 

പുസ്‌തകം വായിക്കാത്തവരെ അപേക്ഷിച്ച് ഓരോ ആഴ്ചയും മൂന്നര മണിക്കൂറിലധികം വായിക്കുന്നവർ ദീർഘായുസോടെ ഇരിക്കാൻ 23 ശതമാനം സാധ്യത കൂടുതൽ ആണെന്നു കണ്ടു. 

എന്താണ് വായിക്കേണ്ടത് ?

കൈയിൽ കിട്ടുന്നതെന്തും എന്നാണ് ഇതിനുത്തരം. പുസ്‌തകങ്ങൾ കിട്ടാൻ പ്രയാസമായിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവർക്കും  ലൈബ്രറി സൗകര്യമുണ്ട്. 

ഇഷ്ടമുള്ള വിഷയത്തിലെ പുസ്‌തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാം. ഇത് വായനയോടുള്ള ഇഷ്ടം കൂട്ടും. പ്രത്യേക കാര്യം ശ്രദ്ധിക്കാനുള്ളത് ഏതെങ്കിലും ഡിവൈസിനെ ആശ്രയിക്കരുത് എന്നുള്ളതാണ്. അച്ചടിച്ച പുസ്‌തകങ്ങൾ വേണം വായിക്കാൻ. 

ഡിജിറ്റൽ വായന ശീലമാക്കിയവരെക്കാൾ  കോംപ്രിഹെൻഷൻ ടെസ്റ്റുകളിൽ കൂടുതൽ സ്‌കോർ ചെയ്‌തത്‌  അച്ചടിച്ച പുസ്‌തകങ്ങൾ  വായിച്ചവരാണെന്ന് പഠനങ്ങളിൽ പറയുന്നു. ഒരേ ഒരു കാര്യം ഡിജിറ്റൽ രീതിയൽ വായിച്ചവരെക്കാൾ വായിച്ച കാര്യം ഓർത്തിരിക്കുന്നത് അച്ചടിച്ച പുസ്‌തകങ്ങൾ വായിച്ചവരാണ് എന്നും കണ്ടു. 

വായന നൽകുന്ന ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്; പ്രത്യേകിച്ചും കുട്ടികൾക്ക് പുസ്തകത്താളുകളിൽ നിരവധി ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആണ് കാത്തിരിക്കുന്നത്.

English Summary : Benefits of Reading Books

  • Healthy Lifestyle Healthy Lifestyletest -->
  • Reading Day Reading Daytest -->
  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Special Pages

  • Reading Day 2023
  • reading day 2023

വായിക്കുമ്പോള്‍ എങ്ങനെയാണ് വളരുന്നത്?; അറിയാം, വായന തുടങ്ങാം വൈകാതെ

ഡോ. ഗിതിന്‍. വി.ജി (സൈക്കോളജിസ്റ്റ്), 19 june 2023, 07:20 am ist.

reading habit essay in malayalam

Representative Image | Photo: Mathrubhumi

സാ ങ്കേതിക വിദ്യ ദിനംപ്രതി വികസിച്ച്, വായനയെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയെങ്കിലും വായനാനുഭാവത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. ''വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും''എന്നാണ് കവി കുഞ്ഞുണ്ണിമാഷ് പറഞ്ഞിരിക്കുന്നത്. ഈ വാക്കുകള്‍ പരിചിതമല്ലാത്ത മലയാളികള്‍ വളരെ വിരളമായിരിക്കും. വായിക്കുമ്പോള്‍ എങ്ങനെയാണ് വളരുന്നത്? വായന തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

വായന എന്ന അനുഭവം തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വായന, അറിവിനോടൊപ്പം അവരുടെ വൈകാരിക ബുദ്ധിവികാസത്തിനു സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുന്നതിലൂടെ വൈകാരിക ബുദ്ധിവികാസം ത്വരിതപ്പെടുത്തുമെന്ന് നമ്മുടെ തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസത്തെ ആസ്പദമാക്കി പ്രശസ്ത മന:ശാസ്ത്രഞനായിരുന്ന ഡാനിയേല്‍ ഗോളെമാന്‍ പ്രതിപാദിച്ചിട്ടുണ്ട്.

എങ്കില്‍ പിന്നെ വൈകാരിക ബുദ്ധിവികാസവും ന്യൂറോപ്ലാസ്റ്റിസിറ്റിയും എന്തെന്ന് നോക്കാം. നമ്മുടെ സ്വന്തം വികാരങ്ങളെയും മറ്റുള്ളവരുടെ വികാരങ്ങളെയും മനസിലാക്കുവാനും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനുമുളള കഴിവാണ് വൈകാരിക ബുദ്ധി അഥവാ Emotional Intelligence. ഇന്നത്തെ സമകാലീന ഗവേഷണങ്ങള്‍ വൈകാരിക ബുദ്ധിവികാസത്തിന്റെ ആവശ്യകതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

നമ്മുടെ ജീവിതത്തെ ആരോഗ്യകരമായരീതിയില്‍ അഭിമുഖീകരിക്കുന്നതിനും സാമൂഹിക ഇടപെടലുകളില്‍ വന്നുചേരാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സാമൂഹിക ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുവാനും മാനസികാരോഗ്യം അതിന്റെ പൂര്‍ണ്ണതയില്‍ കാത്തുസൂക്ഷിക്കുവാനും വൈകാരിക ബുദ്ധി അത്യന്താപേക്ഷിതമാണ്. ഇന്നത്തെ മാറിയ ജീവിതശൈലിയില്‍ കുട്ടികള്‍ മൊബൈല്‍ഫോണിനും ഇന്റര്‍നെറ്റിനും അടിമപ്പെട്ടു പോകാതെ ഇത്തരം ജീവിത നൈപുണികള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

ഇനി ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസം എന്തെന്ന് നോക്കാം. നമുക്ക് ലഭിക്കുന്ന അനുഭവങ്ങളിലൂടെയും പരിശീലനത്തിലൂടെയും തലച്ചോറിന് നമ്മുടെ സ്വഭാവസവിശേഷതകളില്‍ പുരോഗതിയുണ്ടാക്കാന്‍ ഏതു സമയത്തും കഴിയും എന്നതാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് തലച്ചോറിന്റെ ഒരു പ്രതിഭാസമാണ്. ഉദാഹരണമായി, ഒരു കുട്ടി കണക്കില്‍ ജന്മനാ വളരെ പിന്നോക്കമാണെന്നിരിക്കട്ടെ നിരന്തരമായ പരിശ്രമവും അവന് കിട്ടുന്ന നല്ല പരിശീലനവും അവന്റെ കഴിവില്‍ പുരോഗതിയുണ്ടാക്കും. കൂടുതല്‍ ലളിതമായി പറഞ്ഞാല്‍ ഒരാള്‍ക്ക് അപകടത്തിലൂടെ തലയ്ക്ക് ക്ഷതമേറ്റ് സംസാരശേഷി നഷ്ടമായാല്‍ സ്പീച് തെറാപ്പി നല്‍കാറുണ്ട്. ഇതിനുപിന്നിലുള്ള തത്വവും വിരല്‍ ചൂണ്ടുന്നത് നിരന്തരമായ പരിശീലനങ്ങളും നമുക്ക് ലഭിക്കുന്ന അനുഭവങ്ങളും തലച്ചോറിലെ ന്യൂറോണുകളെ സ്വധീനിക്കുകയും അവരില്‍ പുരോഗതിയുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നു തന്നെയാണ്. ഇപ്രകാരമുള്ള പ്രതിഭാസം നല്ല പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുമ്പോള്‍ സംഭവിക്കുന്നുണ്ടെന്ന് തന്നെയാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതെ, നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പുസ്തകവായനയ്ക്കുള്ള പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.

നല്ല പുസ്തകങ്ങള്‍ നമ്മെ ചിന്തിപ്പിക്കുകയും നമ്മുടെ അന്വേഷണത്വര വികസിപ്പിക്കുകയും കൂടുതല്‍ അറിവ് നേടാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇപ്രകാരം നാം സ്വതന്ത്രമായി ചിന്തിക്കാനും അത് വഴി കൂടുതല്‍ സ്വയംപര്യാപ്തരാകുവാനും അനീതികളെ എതിര്‍ക്കുവാനും നല്ല സമൂഹ്യനൈപുണികള്‍ നേടിയെടുക്കാനും നമുക്ക് സാധിക്കുന്നു. ബൗദ്ധികവും സാമൂഹികവുമായ വികാസത്തിന് പുസ്തകവായന സഹായിക്കുമെന്ന് നമുക്ക് നിസംശയം പറയുവാന്‍ സാധിക്കും.

അതെ നല്ല തലമുറയെ വാര്‍ത്തെടുത്ത് നല്ല വ്യക്തിത്വം വളര്‍ത്തിയെടുക്കുവാന്‍ ചെറുപ്പം മുതലേ കുട്ടികളില്‍ വായനാ ശീലം വളര്‍ത്താം. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കുകയുമാകാം. നമ്മുടെ മസ്തിഷ്‌കം ഒരു അത്ഭുതം തന്നെയാണ്. അതുകൊണ്ട് ഇനിയും വൈകിയിട്ടില്ല ഈ വായനാവാരത്തില്‍ നമുക്ക് നല്ല പുസ്തകങ്ങള്‍ വായിച്ച് നല്ലൊരു ശീലത്തിനു തുടക്കം കുറിക്കാം.

Content Highlights: Reading day 2023, Benefits of reading, How reading changes human brain

reading habit essay in malayalam

Share this Article

Related topics, reading day 2023, benefits of reading, get daily updates from mathrubhumi.com, related stories.

art by Balu

അമ്മച്ചിക്ക് ട്രങ്ക് പെട്ടിപോലും വാങ്ങാതെ, പറമ്പിലെ മരംവെട്ടി പുസ്തകത്തിന് അലമാര പണിയിച്ച ചാച്ചന്‍!

Mathrubhumi Book stall

വായനവാരം; മാതൃഭൂമി ബുക്‌സില്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്

Ravi Menon

ഇരുമ്പുകൈ മായാവി, സിഐഡി മൂസ, റിവോള്‍വര്‍ റിങ്കോ; വായനയുടെ ലോകത്തേക്ക് നയിച്ച വീരശൂരപരാക്രമികള്‍

.

ഞാനാരുടേയും നല്ല സുഹൃത്തായിരുന്നില്ല ; വിലക്കപ്പെട്ട 'ലോലിത' വായിക്കുമ്പോള്‍ 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

More from this section

art by Balu

അമ്മച്ചിക്ക് ട്രങ്ക് പെട്ടിപോലും വാങ്ങാതെ, പറമ്പിലെ ...

Ravi Menon

ഇരുമ്പുകൈ മായാവി, സിഐഡി മൂസ, റിവോൾവർ റിങ്കോ; വായനയുടെ ...

.

ഞാനാരുടേയും നല്ല സുഹൃത്തായിരുന്നില്ല ; വിലക്കപ്പെട്ട ...

vechoor cow, frog

തവളയുടെ ഗർഭപാത്രത്തിൽ വെച്ചൂർപശുവിന്റെ ഭ്രൂണം ശോശാമ്മ ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Social issues
  • Social Media
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

  • വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു;വടിവേലു സിംഗമുത്തുവിനെതിരെ 5 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു >>>
  • ഷൂട്ടിങ് ലൊക്കേഷനില്‍ മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിനിടെ പരുക്കേറ്റ തനിക്ക് ആംബുലന്‍സ് പോലും നല്കിയില്ല; ഫൂട്ടേജ് സിനിമയില്‍ അഭിനയിച്ച നടി ശീതള്‍ തമ്പി നിര്‍മ്മാതാവ് കൂടിയായ മഞ്ജു വാര്യര്‍ക്ക്... >>>
  • നല്ല വേഷങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു;അത് നിരസിച്ചപ്പോള്‍ തനിക്കെതിരെ ചിലര്‍ തിരിഞ്ഞു; എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല; നടി അദിതി റാവു ഹൈദരി പങ്ക് വച്ചത് >>>
  • ചിരഞ്ജീവി നായകനായി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വിശ്വംഭര; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് >>>

reading habit essay in malayalam

  • വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ച...

വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും-കുഞ്ഞുണ്ണി കവിതകൾ

വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും-കുഞ്ഞുണ്ണി കവിതകൾ

ഞാ നൊരു പാട്ടു പഠിച്ചിട്ടുണ്ട് കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട് അപ്പം തന്നാല്‍ ഇപ്പം പാടാം ചക്കര തന്നാല്‍ പിന്നേം പാടാം..! അപ്പൂപ്പന്‍ താടിയിലുപ്പിട്ടു കെട്ടി അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി..! ചെറിയ കുറുപ്പിനു പണ്ടേയുണ്ടേ ചെറിയൊരു ദുഃശീലം ഉറക്കമുണര്‍ന്നാല്‍ മുറുക്കു തിന്നണമെന്നൂരു ദുഃശീലം ചെറിയ കുറുപ്പിനു പിന്നെയുമുണ്ടേ വലിയൊരു ദുഃശീലം മുറുക്കു തിന്നാലുടനെ മുറുക്കണമെന്നൊരു ദുഃശീലം..! ഉറുമ്പുറങ്ങാറുണ്ടെന്നെനിക്കറിയാം പക്ഷെ, സ്വപ്‌നം കാണാറുണ്ടോ എന്നറിയില്ല അതിനാല്‍ ഞാന്‍ അജ്ഞാനി..! ജീവിതം മറ്റാര്‍ക്കും പകുക്കാന്‍ കഴിയാഞ്ഞു, ഞാനെന്നെത്തന്നെ വേളി കഴിച്ചുകൂടീടുന്നു..!

ആറു മലയാളിക്കു നൂറു മലയാളം അര മലയാളിക്കുമൊരു മലയാളം ഒരു മലയാളിക്കും മലയാളമില്ല  തുള്ളിക്കൊണ്ട് വരുന്നുണ്ടേ….. തുള്ളിക്കൊരു കുടം എന്ന മഴ…. കൊള്ളാമീ മഴ, കൊള്ളരുതീ മഴ… കൊള്ളാം കൊള്ളാം പെയ്യട്ടെ….!!!  ഇതു ഞാനെന്നൊരൊട്ട വര ഇതിലെഴുതാ‍മെന്റെ കൈപ്പടയില്‍ത്തന്നെ മറ്റൊരു സമാന്തര വര വന്നിതൊരിരട്ടവരയായാല്‍ പിന്നെ കോപ്പി എഴുത്തു തന്നെ എനിക്കു ഗതി..! അങ്ങിനെ ഇങ്ങിനെ എങ്ങിനെയെന്ന – ല്ലങ്ങനെ ഇങ്ങനെ എങ്ങനെയെന്നു ശരി..! ഒന്നെന്നെങ്ങനെയെഴുതാം വളവും വേണ്ട, ചെരിവും വേണ്ട, കുത്തനെയൊരു വര, കുറിയ വര, ഒന്നായി, നന്നായി,  ഒന്നായാല്‍ നന്നായി, നന്നാ‍യാല്‍ ഒന്നായി..! എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം..! കാക്കാ പാറി വന്നു പാറമേലിരുന്നു കാക്ക പാറി പോയി പാറ ബാക്കിയായി..! ഞാനൊരു കവിയൊ കവിതയോ ? അല്ലല്ല..! കവിയും ഞാന്‍ കവിതയും ഞാന്‍  ആസ്വാദകനും ഞാന്‍..! ആനക്കുള്ളതും ജീവിതം ആടിന്നുള്ളതും ജീവിതം ആഴിക്കുള്ളതും ജീവിതം ഊഴിക്കുള്ളതും ജീവിതം ഈ എനിക്കുള്ളതും ജീവിതം..! മഞ്ഞു വേണം മഴയും വേണം വെയിലും വേണം ലാവും വേണം ഇരുട്ടും വേണം പുലരീം വേണം പൂവും വേണം പുഴുവും വേണം വേണം വേണം ഞാനും പാരിന്..! പൂ വിരിയുന്നതു കണ്ടോ പുലരി വിരിയുന്നു? പുലരി വിരിയുന്നതു കണ്ടോ പൂ വിരിയുന്നു..? മണ്ണു വേണം പെണ്ണു വേണം പണം വേണം പുരുഷന് പെണ്ണിന്  കണ്ണുവേണം കരളുവേണം മന്നിലുള്ള ഗുണവും വേണം..! കണ്ണിലെ കരട്‌ നല്ലതോ ചീത്തയോ കാട്ടിലൊരു കരടി നല്ലതോ ചീത്തയോ..! കുട്ടികള്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നൊരു കുട്ടിയും കോലും മരിച്ചുപോയി വിദേശത്തുനിന്നു ഇറക്കുമതി ചെയ്‌ത ക്രിക്കറ്റിലാണിന്നത്തെ ഭ്രാന്തന്‍ തലമുറ..! അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ സൃഷ്‌ടിച്ചതീശ്വരന്‍ എന്നെ നന്നായ് എന്നിട്ടതിന്‍ ബാക്കിയെടുത്തവന്‍ ഒപ്പിച്ചതീ പ്രപഞ്ചത്തിനേയും..! വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും..!

RECOMMENDED FOR YOU:

Explore more.

reading habit essay in malayalam

LATEST HEADLINES

reading habit essay in malayalam

Premium Lifestyle and Entertainment website

Quick Links

  • Grievance Redressal
  • Privacy Policy
  • Terms & Conditions

© Copyright Malayali Life 2018.All rights reserved.

Developed by Prajital

  • Photogallery
  • Samayam News
  • malayalam News
  • Significance Of Observing National Reading Day And Some Quotes Related To Reading

National Reading Day: ഇന്ന് ദേശീയ വായനാ ദിനം: വായന മറക്കാതിരിക്കാം

Reading day malayalam : ജൂൺ 19 - ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല..

  • ഇന്ന് ദേശീയ വായന ദിനം
  • വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനം
  • വായനയെക്കുറിച്ചുള്ള ചില പ്രശസ്തമായ ഉദ്ധരണികൾ

reading day

Recommended News

മുഖത്തെ കലകള്‍ നീക്കാന്‍ ഹോം മെയ്ഡ് ഫേസ് മാസ്‌ക്...

ആര്‍ട്ടിക്കിള്‍ ഷോ

ഈ ഫാദേഴ്സ് ഡേയിൽ നിങ്ങളുടെ ഡാഡി കൂളിന് ആശംസകൾ അറിയിക്കാം

Asianet News Malayalam

  • Malayalam News

കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

കഥകളും, ചിത്രങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നവരാണല്ലോ കുട്ടികള്‍. അതിനാല്‍ അവര്‍ക്ക് കഥാ, കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കണം. തനിയെ വായിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ വായിച്ചുകൊടുക്കണം. ചിത്രങ്ങളുള്ള പുസ്തകങ്ങളാണ് കുട്ടികളുടെ ശ്രദ്ധ പതിയാന്‍ നല്ലത്.

How To Encourage Good Reading Habits In Kids

കുട്ടികളിൽ വായനശീലം കുറയുന്നതായാണ് കാണാനാകുന്നത്. മൊബെെൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ അമിത ഉപയോ​ഗം വായനശീലം കുറയ്ക്കുന്നതിന് കാരണമാകുന്നു. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം  പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. ടി.വി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.  കൂടാതെ കുട്ടികളുടെ സംസാരം വ്യക്തമാകാനും വായനാശീലം സഹായിക്കും.

കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

 കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ വായിക്കുക. കുഞ്ഞുങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിയാന്‍ ഇതുപകരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉറക്കെ ഉച്ചരിക്കുക. കുട്ടിക്ക് വാക്കുകള്‍ എളുപ്പം മനസിലാക്കുവാന്‍ ഇത് സഹായിക്കും. കുട്ടിക്ക് സംസാരിക്കാനോ ഏതെങ്കിലും വാക്കുകള്‍ ഉച്ചരിക്കാനോ പ്രയാസമുണ്ടെങ്കില്‍ പറയുന്നത് ശ്രദ്ധിക്കാന്‍ പറയണം. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പറയിക്കണം.

വായിക്കാന്‍ തുടങ്ങുന്ന കുട്ടിക്ക് വലിയ അക്ഷരങ്ങളില്‍ കുറച്ചുമാത്രം വാക്കുകളുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുക.  ഒരുപാടു വരികളും ചെറിയ അക്ഷരങ്ങളുമുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ വായനാതാല്‍പര്യം കുറച്ചേക്കും.

കുട്ടികളേയും കൊണ്ട് പുറത്ത് പോകുന്ന സമയത്ത്  പരസ്യബോര്‍ഡുകളിലെ വാക്കുകളും അക്ഷരങ്ങളും അവരെ കൊണ്ട്  വായിപ്പിക്കുന്നത് അക്ഷരങ്ങളും,വാക്കുകളും മനസ്സില്‍ പതിയാന്‍ സഹായിക്കും.

ഒരു വാക്ക് പറഞ്ഞ് അത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ കുട്ടിയോടാവശ്യപ്പെടാം. ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമായും വായിക്കാനുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തും. വീട്ടിലെ സാധനങ്ങളില്‍ പേരെഴുതി ഒട്ടിക്കുക. ആവശ്യമുള്ള സാധനം കണ്ടുപിടിച്ചുകൊണ്ടു വരാന്‍ കുട്ടിയോടു പറയുക.

ടെലിവിഷനില്‍ പഠനപരിപാടികളുണ്ടെങ്കില്‍ കുട്ടിയില്‍ അത് കാണാനുളള താല്‍പര്യം വളര്‍ത്തിയെടുക്കുക. ഇത് വാക്കുകളുമായി പരിചയപ്പെടാന്‍ കുട്ടിയെ സഹായിക്കും.  വായനാശീലം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നോര്‍ക്കുക. വായിക്കാന്‍ കുട്ടികളില്‍ താല്‍പര്യമുണ്ടാക്കുകയാണ് വേണ്ടത്.

  • കുട്ടികളിൽ വായന ശീലം

reading habit essay in malayalam

Latest Videos

android

RELATED STORIES

skin care tips to make your skin glow

ചുളിവുകളും പാടുകളുമില്ലാത്ത ആരോഗ്യമുള്ള ചര്‍മ്മത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍

More than 800 litres of Coca Cola is consumed annually in the Mexican state

വെള്ളത്തേക്കാള്‍ കോള കുടിക്കുന്നവര്‍; മെക്സിക്കന്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം കുടിക്കുന്നത് 800 ലിറ്ററിലധികം കോള

oats face packs to get rid of wrinkles

മുഖത്തെ ചുളിവുകളെ തടയാന്‍ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

Hacks to get rid of Frizzy Hair

തലമുടി 'ഡ്രൈ' ആകുന്നത് പരിഹരിക്കാം; ചെയ്യേണ്ട കാര്യങ്ങള്‍

These hacks can help you reduce Pimple spots

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാൻ‌ വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍

LATEST NEWS

Adequate security was not provided at the shooting location; Lawyer notice to actress Manju Warrier

ഷൂട്ടിംഗ് ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, അയച്ചത് നടി ശീതൾ തമ്പി

Shots fired during dispute between half-siblings in muvattupuzha; One person was shot

മൂവാറ്റുപ്പുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് വെടിയേറ്റു

forest department delaying actions for cutting and removing trees in dangerous condition from highway sides

കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിൽ വനംവകുപ്പിന് മെല്ലെപ്പോക്ക്

Influencer Insha Ghaii Kalra's Husband Ankit Kalra Dies At 29

ഇൻഫ്ലുവൻസർ ഇൻഷ ​ഗായി കൽറയുടെ ഭർത്താവ് 29-ാം വയസ്സിൽ അന്തരിച്ചു, വിവരം പങ്കുവെച്ച് താരം

curd for healthy and strong hair

Health Tips : മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര് ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

Recent Videos

News Hour Hema Committee report

കോൺക്ലേവ് കണ്ണിൽ പൊടിയിടാനോ?; കേസെടുക്കുന്നതിൽ സർക്കാരിൽ അഭിപ്രായ ഭിന്നതയോ?

NEWS HOUR Hema committee report

സിനിമ പീഡനങ്ങൾ കടലാസിൽ ഒതുങ്ങുമോ? | കാണാം ന്യൂസ് അവർ

America Ee Aazhcha 20 Aug 2024

ജനപ്രീതിയിൽ മുന്നേറി കമല ഹാരിസ്, ദേശീയ കണ്‍വെന്‍ഷനിൽ അണിനിരന്നത് പതിനായിരങ്ങൾ

news hour hema committee

നാലര വർഷം സർക്കാർ എന്ത് ചെയ്തു?; പ്രതികൾക്കോ പരാതിക്കാർക്കോ പരിരക്ഷ?

News Hour 19 Aug 2024

മലയാള സിനിമയിലെ 'മീ റ്റൂ' വിൽ നടപടിയുണ്ടോ? | #Newshour | Vinu V John 19 Aug 2024

reading habit essay in malayalam

COMMENTS

  1. വളയാതെ വളരാന്‍ വായന വേണം | Hridayakamalam | Column | Reading ...

    Friday 22 June 2018 11:36 AM IST. by സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. Text Size. വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗവും വായനതന്നെ. അറിവിന്റെ പ്രാധാന്യത്തെപ്പറ്റി ഭഗവദ്ഗീതയില്‍ പറയുന്നത് ഇപ്രകാരമാണ് - ‘നഹി ജ്ഞാനേന സദൃശ്യം പവിത്രമിഹ വിദ്യതേ’.

  2. തലച്ചോറിനുള്ള വ്യായാമം, വായന | Reading | Literature ...

    പല പുരാതന ജ്ഞാന പാരമ്പര്യങ്ങളിലും ലോകത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകാൻ കഥകൾ ഉപയോഗിച്ചു. ധാർമികത, ജീവിത പാഠങ്ങ ...

  3. പുസ്‌തകം വായിച്ചാൽ ഗുണങ്ങളേറെ; അറിയാം വായന നൽകും ആരോഗ്യഗുണങ്ങൾ

    വളരെ ചെറുപ്പം മുതലേ പതിവായി പുസ്‌തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസഞ്ചയം (vocabulary) വർധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്. മറവിരോഗം അകറ്റാം.

  4. വായിക്കുമ്പോള്‍ എങ്ങനെയാണ് വളരുന്നത്?; അറിയാം, വായന തുടങ്ങാം ...

    പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുന്നതിലൂടെ വൈകാരിക ബുദ്ധിവികാസം ത്വരിതപ്പെടുത്തുമെന്ന് നമ്മുടെ തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസത്തെ ആസ്പദമാക്കി പ്രശസ്ത മന:ശാസ്ത്രഞനായിരുന്ന ഡാനിയേല്‍ ഗോളെമാന്‍ പ്രതിപാദിച്ചിട്ടുണ്ട്. എങ്കില്‍ പിന്നെ വൈകാരിക ബുദ്ധിവികാസവും ന്യൂറോപ്ലാസ്റ്റിസിറ്റിയും എന്തെന്ന് നോക്കാം.

  5. വായനയുടെ പ്രാധാന്യം ഉപന്യാസം| Importance of reading in Malayalam|

    വായനയുടെ പ്രാധാന്യം ഉപന്യാസം| Importance of reading in Malayalam| #malayalam #malayalamessay #education #study #essay #students # ...

  6. വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ചുവളര്‍ന്നാല് ...

    അതിനാല്‍ ഞാന്‍ അജ്ഞാനി..! ജീവിതം മറ്റാര്‍ക്കും പകുക്കാന്‍ കഴിയാഞ്ഞു, ഞാനെന്നെത്തന്നെ വേളി കഴിച്ചുകൂടീടുന്നു..! ആറു മലയാളിക്കു ...

  7. Reading Day Significance And Quotes - Samayam Malayalam

    Reading Day Malayalam : ജൂൺ 19 - ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.

  8. How to read books and develop reading habits?- Malayalam Self ...

    Madhu Bhaskaran explains about the importance of reading habit, how to develop the reading habit and how can read a book easily. Points- 1. Start with interesting and your goal supporting...

  9. വായനശീലത്തിന്‍റെ മഹത്വം | Importance of Reading Malayalam ...

    PRIME TALKER: ALBERT KANNAMPUZHA SUBJECT: വായനശീലം SCHOOL: HOLY CHILD CONVENT ENGLISH MEDIUM HIGHER SECONDARY SCHOOL, ...more.

  10. കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

    ഒന്ന്... കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ വായിക്കുക. കുഞ്ഞുങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിയാന്‍ ഇതുപകരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉറക്കെ ഉച്ചരിക്കുക. കുട്ടിക്ക് വാക്കുകള്‍ എളുപ്പം മനസിലാക്കുവാന്‍ ഇത് സഹായിക്കും.